Breaking
Thu. Oct 1st, 2026

പന്താവൂർ സാഹിത്യപാർക്ക് : പൊതുമരാമത്ത് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.

ചങ്ങരംകുളം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ആലംകോട് ഗ്രാമപഞ്ചായത്ത് വാർഡ് 21 ലെ പന്താവൂർ സാഹിത്യപാർക്ക് സ്ഥലം പൊതുമരാമത്ത് ഉദ്യോഗസ്ഥർ സന്ദർശിച്ചു. പൊന്നാനി എംഎൽഎ കെ പി നൗഷാദലിയുടെ സാന്നിധ്യത്തിലാണ് പൊതുമരാമത്ത് എ എക്സി ഗോപൻ, എ ഇ സജീവൻ എന്നിവരുടെ നേതൃത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്. ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം, വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് , വാർഡ് അംഗം കെ ബി അബൂബക്കർ സിദ്ദീഖ്, ഷെറീന ഇസ്മായിൽ, ഹുറൈർ കൊടക്കാട്ട്, അടാട്ട് വാസു ദേവൻ, സാജിദ് കെ വി, പി മൊയ്‌ദീൻ കുട്ടി, ഫാറൂക്ക് തലാപ്പിൽ, സി പി നിയാസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.പന്താവൂരിൽ സംസ്ഥാന പാതയോരത്ത് പന്താവൂർ പാലത്തിനു സമീപമുള്ള നിർദ്ദിഷ്ട പാർക്കിന്റെ പ്രവർത്തനങ്ങൾ എത്രയും പെട്ടന്ന് തുടങ്ങാനാവും എന്ന് എം എൽ എ യും ഉദ്യോഗസ്ഥരും വിലയിരുത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *