പിഴയൊടുക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കണം: സുപ്രീംകോടതി.

ഗതാഗത നിയമലംഘനങ്ങൾക്ക് ലഭിച്ച ഇ-ചലാനുകളുടെ പിഴ അടയ്ക്കാത്ത വാഹനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ പരിശോധനയിൽ കണ്ടെത്തിയാൽ പിടിച്ചെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കൂടാതെ പിഴ പൂർണമായി അടയ്ക്കുന്നതുവരെ വാഹനവുമായി ബന്ധപ്പെട്ട വിവിധ ഓൺലൈൻ സേവനങ്ങൾ തടയാനും കോടതി നിർദേശിച്ചു.പിഴ അടയ്ക്കാത്തവർക്ക് ബാധകമാകുന്ന നടപടികൾ

🔹 രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കൽ തടയും
🔹 ഡ്യൂപ്ലിക്കേറ്റ് ആർ.സി. അനുവദിക്കുന്നത് തടയും
🔹 ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല
🔹 PUC സർട്ടിഫിക്കറ്റ് അനുവദിക്കില്ല
🔹 വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റം തടയും
🔹 വാഹനം പരിവഹൻ പോർട്ടലിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും
🔹 ഒന്നിലധികം നിയമലംഘനങ്ങളുള്ള കേസുകളിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതും തടയാം.

രാജ്യത്താകെ ഇ-ചലാനുകളിലൂടെ ഏകദേശം ₹49,194.05 കോടി പിഴ ലഭിക്കാനുണ്ടെന്നും ഇതിൽ ₹26,175.05 കോടി ഇതിനകം ഈടാക്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.പിഴ ചുമത്തുന്നത് മാത്രമല്ല, അത് ഫലപ്രദമായി ഈടാക്കുന്നതിനുള്ള നടപടികളും ഉറപ്പാക്കണമെന്ന നിലപാടിലാണ് കോടതി.

Related Post

Leave a Reply

Your email address will not be published. Required fields are marked *