ട്രെയിനിൽ ടിക്കറ്റ് പരിശോധന ശക്തമാക്കും.

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ 31 വരെ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം നടത്തും.ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ഇളവ് ലഭിക്കുന്ന നിരക്കിലോ പ്രത്യേക റിസർവേഷൻ ക്വോട്ടയിലോ ടിക്കറ്റ് എടുത്ത യാത്രക്കാർ, തങ്ങൾക്ക് ആ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് തെളിയിക്കുന്ന ഒറിജിനൽ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈവശം കരുതണം.ഗ്രൂപ്പ് ടിക്കറ്റിൽ യാത്ര ചെയ്യുന്നവരിൽ കുറഞ്ഞത് ഒരാളെങ്കിലും നിർദേശിച്ച ഒറിജിനൽ തിരിച്ചറിയൽ രേഖ കൈവശം കരുതണമെന്നും റെയിൽവേ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *