പൊന്നാനി:സ്വച്ഛത ഹി സേവ 2026 ക്യാമ്പയിന്റെ ഭാഗമായി പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ നിളയോര പാതയിൽ ശുചിത്വ സന്ദേശ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.
ശുചിത്വത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി ജനപ്രതിനിധികളും ജീവനക്കാരും വിദ്യാർത്ഥികളും വിവിധ മേഖലകളിലുള്ളവരും മനുഷ്യച്ചങ്ങലയിൽ അണിനിരന്നു.
തുടർന്ന് എല്ലാവരും ചേർന്ന് ശുചിത്വ പ്രതിജ്ഞ ചൊല്ലി.
മാലിന്യമുക്ത പൊന്നാനിക്കായി ജനപങ്കാളിത്തം ഉറപ്പാക്കുക എന്ന സന്ദേശമാണ് പരിപാടിയിലൂടെ നൽകിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *