എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളുടെ അറസ്റ്റ്; പൊന്നാനിയിൽ സിപിഐ എം പ്രതിഷേധം.

പൊന്നാനി: ഡൽഹിയിൽ സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ സിപിഐ എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ടി.എം. സിദ്ധീഖ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.
ഏരിയാ കമ്മിറ്റി അംഗങ്ങളായ സുരേഷ് കാക്കനാത്ത്, എം.എ ഹമീദ്, എൻ.കെ. ഹുസൈൻ, പി.വി. ലത്തീഫ്, ബിന്ദു സിദ്ധാർത്ഥൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് എം.എ. ബേബി, ബൃന്ദ കാരാട്ട്, എ.എ. റഹീം ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *