വിൽപ്പനയ്ക്കായി എത്തിച്ച 100 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ.

തവനൂർ: വിൽപ്പനയ്ക്കായി ബംഗളൂരുവിൽനിന്ന് കാറിൽ എത്തിച്ച 100 ഗ്രാമത്തോളം എംഡിഎംഎയുമായി രണ്ടുപേരെ തിരൂർ ഡാൻസാഫ് സംഘവും കുറ്റിപ്പുറം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.തവനൂർ സ്വദേശികളായ തെക്കുമുറി കരുമത്ത് പറമ്പിൽ മുഹമ്മദ് റിസ്വാൻ (25), തവനൂർ അങ്ങാടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് ജാസിർ (42) എന്നിവരാണ് അറസ്റ്റിലായത്.

തവനൂർ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബംഗളൂരുവിൽനിന്നാണ് പ്രതികൾ കാറിൽ എംഡിഎംഎ തവനൂരിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.ലഹരിമരുന്ന് വിൽപ്പനയ്ക്ക് സഹായം നൽകിയവരെയും സാമ്പത്തിക സഹായം ചെയ്തവരെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും തിരൂർ ഡിവൈഎസ്പി എ.എം. സിദ്ധീഖ് അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *