കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കായികമേളയിൽ പൊന്നാനി ഏരിയ ഓവറോൾ ചാമ്പ്യന്മാരായി.ട്രാക്ക്, ഫീൽഡ് ഇനങ്ങളിലായി 38 വയസ്സിന് താഴെ, 38 മുതൽ 50 വരെ, 50 വയസ്സിന് മുകളിൽ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
മലപ്പുറം മുണ്ടുപറമ്പ് ഗവ. കോളേജിലും പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിലുമായി നടന്ന കായികമേള എൻസിസി ലെഫ്റ്റനന്റ് കെ. നസീർ ഉദ്ഘാടനം ചെയ്തു. ഡോ. പി. സീമ അധ്യക്ഷയായി.കെജിഒഎ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എം.വി. വിനയൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. ശ്രീഹരി, സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ഷമീർ ബാബു എന്നിവർ സംസാരിച്ചു.

