വാഹന ലേലം: പരാതികൾ അറിയിക്കാം.

ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള രജിസ്ട്രേഷൻ, എൻജിൻ, ചേസിസ് നമ്പറുകൾ തിരിച്ചറിയാനാകാത്തതും വ്യാജ നമ്പർ പതിപ്പിച്ചതുമായ വാഹനങ്ങൾ ലേലം ചെയ്യുന്നു.ഇത്തരം വാഹനങ്ങളുടെ കമ്പനി, മോഡൽ, കളർ എന്നിവ ഉൾപ്പെടുന്ന പട്ടിക അതത് പൊലീസ് സ്റ്റേഷനുകളിൽ ലഭ്യമാണ്.

പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾ പട്ടിക പരിശോധിച്ച് തങ്ങളുടെ വാഹനം ലേലത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം.ലേല നടപടിയിൽ എതിർപ്പോ ആക്ഷേപമോ പരാതിയോ ഉള്ളവർ 26-ാം തീയതിക്ക് മുമ്പായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലോ ജില്ലാ പൊലീസ് ഓഫീസിലോ അറിയിക്കണം.നിശ്ചിത സമയത്തിനകം പരാതികളോ ആക്ഷേപങ്ങളോ ലഭിക്കാത്ത പക്ഷം വാഹനങ്ങൾ ലേലം ചെയ്ത് തുക സർക്കാരിലേക്ക് മുതൽക്കൂട്ടുമെന്ന് അധികൃതർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *