Breaking
Fri. Oct 23rd, 2026

ശബരിമല ഇടത്താവളം 2026-27 സ്വാഗതസംഘം കമ്മറ്റി കണ്ട കുറുമ്പക്കാവ് മണ്ഡപത്തിൽ കെ പി നൗഷാദ് അലി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു.

പൊന്നാനി: കണ്ട കുറുമ്പക്കാവ് ശബരിമല ഇടത്താവളത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ പി നൗഷാദലി എംഎൽഎ.. പൊന്നാനി: അയ്യപ്പ ഭക്തന്മാർക്കുള്ള ശബരിമല ഇടത്താവളം കണ്ടകുറുമ്പക്കാവ് ക്ഷേത്ര പരിസരത്ത് മുൻകാലങ്ങളിൽ നടത്തിയതിനേക്കാൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുവാൻ ഇടത്താവള സ്വാഗതസംഘം കമ്മിറ്റി തീരുമാനിച്ചു.കണ്ട കുറുമ്പക്കാവ് ഓഡിറ്റോറിയത്തിലാണ് കെ പി നൗഷാദ് അലി എംഎൽഎയുടെ അധ്യക്ഷതയിൽ സ്വാഗതസംഘം യോഗം ചേർന്നത്. നവംബർ 14 മുതൽ ഏകദേശം രണ്ട് മാസം അയ്യപ്പഭക്തർക്ക് ഭക്ഷണം, വിശ്രമം ,മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകും. വിദേശ പ്രതിനിധികൾ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ വേദിക്ക് സെമിനാർ, നന്ദഗോവിന്ദം ഭജൻസിന്റെ വിവിധ പരിപാടികൾ, വിവിധ ക്ഷേത്ര കലകൾ, സാംസ്കാരിക പരിപാടികൾ, കൂത്ത്, കൂടിയാട്ടം, ഓട്ടൻതുള്ളൽ അടക്കമുള്ള പാരമ്പര്യ കലകൾ തുടങ്ങിയ വിവിധ പരിപാടികളാണ് ഇത്തവണ ശബരിമല ഇടത്താവളത്തിൽ സംഘടിപ്പിക്കുന്നത്.

അബ്ദുൽ സമദ് സമദാനി എംപി, പിപി സുനീർ എംപി, മുൻ എംപി സി ഹരിദാസ്, പിടി അജയ് മോഹൻ, മെട്രോമാൻ ഇ ശ്രീധരൻ, ക്ഷേത്രം ഊരാളൻ നാരായണ രാജ, മഖ്ദൂം മുത്തുക്കോയ തങ്ങൾ, കെ വി അബ്ദുൽ നാസർ, ഡോ: കെ വി കൃഷ്ണൻ, ഇ പി രാമദാസ് തുടങ്ങിയവർ രക്ഷാധികാരികളും കെ പി നൗഷാദലി എംഎൽഎ ചെയർമാനും നഗരസഭ ചെയർപേഴ്സൺ, താലൂക്കിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ, രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കൾ, ജനപ്രതിനിധികൾ സഹഭാരവാഹികളും ആയ വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *