കടവനാട്: കൈരളി കലാസമിതി & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനശാലാതല വനിതാ വായനാമത്സരത്തിൽ സ്വപ്ന ഒന്നാം സ്ഥാനവും നിശ സതീഷ് രണ്ടാം സ്ഥാനവും കാർത്തിക മൂന്നാം സ്ഥാനവും നേടി.
മത്സരത്തിന് സ്മിഷ ചന്ദ്രൻ, സജീവ് കടവനാട്, മാലാട്ടിൽ രാധാകൃഷ്ണൻ, സതീഷ്കുമാർ ചെമ്പ്ര, സഫീറ തുടങ്ങിയവർ നേതൃത്വം നൽകി.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

