മലപ്പുറം: എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന 2027–2029 കാലയളവിൽ ലഭ്യമായേക്കാവുന്ന തൊഴിലവസരങ്ങളിലേക്ക് പരിഗണിക്കുന്നതിനുള്ള ഉദ്യോഗാർഥികളുടെ താൽക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു.
പട്ടിക മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും ജില്ലയിലെ എല്ലാ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലും ലഭ്യമാണ്. കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.eemployment.kerala.gov.in വഴിയും പട്ടിക പരിശോധിക്കാം.
തൊഴിലവസരങ്ങളിലേക്ക് പരിഗണിക്കപ്പെടേണ്ട ഉദ്യോഗാർഥികൾ പട്ടിക പരിശോധിക്കണമെന്ന് അറിയിക്കുന്നു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

