ദേശീയ ഗ്രാപ്ലിങ് ചാമ്പ്യൻഷിപ്പിൽ എടപ്പാളിന്റെ അഭിമാനമായി പി. യു. ഫഹദ്.

എടപ്പാൾ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടക്കുന്ന 19-ാമത് ദേശീയ ഗ്രാപ്ലിങ് ചാമ്പ്യൻഷിപ്പിൽ എടപ്പാൾ സ്വദേശി പി. യു. ഫഹദ് മത്സരിക്കും. നടുവട്ടം എടു സെഡ് മാർഷ്യൽ ആർട്സ് അക്കാദമിയിലെ താരമാണ് ഫഹദ്.

ഇരിങ്ങാലക്കുടയിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 63 കിലോഗ്രാം അണ്ടർ-19 വിഭാഗത്തിൽ സ്വർണം നേടിയാണ് ഫഹദ് ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്.

ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനൊരുങ്ങുന്ന ഫഹദിന് ആശംസകൾ.

എന്റെ പൊന്നാനി | കായിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *