പൊന്നാനി: ജലജന്യ രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കാൻ സാധിക്കാത്ത ജലസ്രോതസ്സുകളിൽ ക്ലോറിൻ ടാബ്‌ലെറ്റ് വിതരണം ആരംഭിച്ചു.
ഈഴുവത്തിരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പൊന്നാനി നഗരസഭയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കുഴൽക്കിണറുകൾ, വാട്ടർ അതോറിറ്റിയുടെ ജലവിതരണ സംവിധാനങ്ങൾ തുടങ്ങിയവയിലൂടെ ലഭിക്കുന്ന വെള്ളം അണുവിമുക്തമാക്കുന്നതിനാണ് ടാബ്‌ലെറ്റുകൾ നൽകുന്നത്.
*20 ലിറ്റർ വെള്ളത്തിന് ഒരു ക്ലോറിൻ ടാബ്‌ലെറ്റ്* എന്നതാണ് നിർദേശിച്ചിരിക്കുന്ന അളവ്.
ജലജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

