Thu. Nov 5th, 2026

ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ സിപിഎം പ്രതിഷേധം.

പൊന്നാനി: കടവനാട്, ഈശ്വരമംഗലം, ബിയ്യം പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ സിപിഎം നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധവും ധർണയും നടത്തി.

നവംബർ 4ന് രാവിലെ 10 മണിക്ക് നടന്ന സമരത്തിൽ അഡ്വ. സുരേഷ്കുമാർ, രജീഷ് ഊപ്പാല, സി.പി. മുഹമ്മദ് കുഞ്ഞി, ഇന്ദിര, പ്രസീദ് എന്നിവർ സംസാരിച്ചു.

ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടിയതോടെ വയോധികരും പെൻഷൻകാരും ഉൾപ്പെടെയുള്ള നാട്ടുകാർ ദൈനംദിന തപാൽ, സാമ്പത്തിക ഇടപാടുകൾക്കായി ഏറെ ദൂരം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യമാണുള്ളത്. അടച്ചുപൂട്ടിയ ഓഫീസുകൾ വീണ്ടും തുറക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ നേരത്തെയും രംഗത്തെത്തിയിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *