Thu. Nov 5th, 2026

കാലിക്കറ്റ് സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക നിയമനം.

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ എം.എസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിലെ ഫുഡ് എൻജിനിയറിങ് വിഷയത്തിൽ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

2026–27 അധ്യയന വർഷത്തേക്കാണ് നിയമനം. 55 ശതമാനം മാർക്കോടെ എംടെക്/ബിടെക് ഫുഡ് എൻജിനിയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും.

താൽപര്യമുള്ളവർ നവംബർ 9ന് രാവിലെ 11ന് സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകളുടെയും സഹിതം സർവകലാശാലാ ക്യാമ്പസിലെ സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ ഹാജരാകണം.

ഫോൺ: 0494 2407345, 9400926770

Related Post

Leave a Reply

Your email address will not be published. Required fields are marked *