Thu. Nov 5th, 2026

വ്യാപക കൃഷിനാശം: എടപ്പാളിൽ ആറു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.

എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ കർഷകർക്ക് ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. രണ്ടാം വാർഡിലെ കടുങ്ങാംകുന്ന് മേഖലയിലാണ് മാസങ്ങളായി കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നത്.

കാട്ടുപന്നികൾ കൃഷിവിളകൾ വ്യാപകമായി നശിപ്പിച്ചതിനെത്തുടർന്ന് നിരവധി കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഇതോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ പിടികൂടാൻ നടപടി സ്വീകരിച്ചത്.

തിരൂർ സ്വദേശിയായ ഷൂട്ടർ ഡോ. മിഖ്ദാദിന്റെ നേതൃത്വത്തിൽ നടത്തിയ ദൗത്യത്തിൽ ആറു കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *