സംസ്ഥാനതല, പ്രാദേശികതല ടൂറിസ്റ്റ് ഗൈഡ് പരിശീലനത്തിനും ലൈസൻസ് പ്രോഗ്രാമിനുമായി വിനോദസഞ്ചാര വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (KITTS) മേൽനോട്ടത്തിലാണ് പരിശീലനം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടൂറിസ്റ്റ് ഗൈഡ് ലൈസൻസ് ലഭിക്കും.
ബിരുദധാരികൾക്കും പത്താം ക്ലാസ് വിജയിച്ചവർക്കും അതത് വിഭാഗങ്ങൾക്കനുസരിച്ച് അപേക്ഷിക്കാം.
താൽപര്യമുള്ളവർ നവംബർ 9ന് വൈകിട്ട് 5.30നകം ഔദ്യോഗിക വെബ്സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കണം.
അപേക്ഷിക്കേണ്ട വെബ്സൈറ്റുകൾ:
– https://www.kittsedu.org
– https://www.keralatourism.org
– https://www.cmd.kerala.gov.in
ഫോൺ: 8129816664

