Thu. Nov 5th, 2026

വെളിയങ്കോട് ഗവ. ഫിഷറീസ് എൽപി സ്കൂളിൽ കൃഷിപാഠം പദ്ധതിക്ക് തുടക്കം.

എരമംഗലം: പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് കൃഷിയറിവ് പകരുന്നതിനും കൃഷിയിലുള്ള താൽപര്യം വളർത്തുന്നതിനുമായി വെളിയങ്കോട് ഗവ. ഫിഷറീസ് എൽപി സ്കൂളിൽ കൃഷിപാഠം പദ്ധതിക്ക് തുടക്കമായി.

കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പഞ്ചായത്ത് അംഗം റഹ്‌മത്ത് ഹംസു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഡോ. വി.കെ. സഫ്ന പദ്ധതി വിശദീകരിച്ചു.

സ്കൂളിനോടു ചേർന്നുള്ള സ്ഥലത്ത് വിവിധയിനം പച്ചക്കറിത്തൈകൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ വിദ്യാർഥികൾ നട്ടു. കൃഷിയുടെ തുടർപരിപാലനവും വിദ്യാർഥികൾ തന്നെയാണ് നിർവഹിക്കുക.

Related Post

Leave a Reply

Your email address will not be published. Required fields are marked *