കുറ്റിപ്പുറം : ശരണമന്ത്രങ്ങളുടെ പുണ്യവുമായി വീണ്ടുമൊരു മണ്ഡലകാലമെത്തി. പഞ്ചേന്ദ്രിയ ങ്ങളും ശാസ്താവിൽ അർപ്പിച്ച് കാനനവാസന്റെ തിരുസന്നിധിയിലേക്കുള്ള തീർഥയാത്രയുടെ നാളുകളാണിനി. കറുപ്പ് വസ്ത്രവും കഴുത്തിൽ മുദ്രയുമണിഞ്ഞ് മലകയറാനുള്ള ഒരുക്ക ത്തിലാണ് ഭക്തർ.ക്ഷേത്രങ്ങളിൽ മണ്ഡലകാലത്തെ പ്രത്യേക പൂജകൾക്കും ഭജനകൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അയ്യപ്പൻവിളക്കുകൾക്കും അഖണ്ഡനാമങ്ങൾക്കും ചൊവ്വാഴ്‌ച മുതൽ തുടക്കമാകും. വീടുകളിലേതിനും ക്ഷേത്രങ്ങളിലേതിനും പുറമേ ദേശവിളക്കുകളായും അയ്യപ്പൻവിളക്ക് ആഘോഷിക്കാറുണ്ട്. വൃശ്ചികം ഒന്നാംതീയതിയായ ചൊവ്വാഴ്‌ച അയ്യപ്പക്ഷേത്ര ങ്ങളിലെത്തി ഒട്ടേറെപ്പേർ അയ്യപ്പമുദ്രയണിയും. ചമ്രവട്ടം അയ്യപ്പക്ഷേത്രം, ആലത്തിയൂർ ഗരുഡൻകാവ്, ഹനുമാൻകാവ്, തൃപ്രങ്ങോട് ശിവക്ഷേത്രം, വൈരങ്കോട് ഭഗവതീക്ഷേത്രം, തിരുനാവായ നവാമുകുന്ദക്ഷേത്രം, ചന്ദനക്കാവ്, കാടാമ്പുഴ ഭഗവതീക്ഷേത്രം തുടങ്ങിയ യിടങ്ങളിലെല്ലാം ദർശനത്തിനു തിരക്കേറും. മാലകളും കറുപ്പ് വസ്ത്രങ്ങളും കെട്ടുനിറ സാധനങ്ങളും വാങ്ങാൻ പൂജാസ്റ്റോറുകളിലും തിരക്കാണ്.
ശബരിമല തീർഥാടകരുടെ ജില്ലയിലെ പ്രധാന ഇടത്താവളമായ മിനിപമ്പയിലും തീർഥാടകരുടെ തിരക്കായിരിക്കും. തീർഥാടകർക്ക് വിരിവെക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ ആയിരക്കണക്കിനു തീർഥാടകരാണ് മണ്ഡല-മകരവിളക്ക് കാലത്ത് മിനിപമ്പയിലെത്തുക. വിവിധ സർക്കാർ വകുപ്പുകളുടെ സേവനം ഇവിടെയുണ്ടാകും. മിനിപമ്പയിലെ ഇടത്താവള ത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു. അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ മിനിപമ്പയിൽ അന്നദാനവും ഒരുക്കിയിട്ടുണ്ട്. ശബരിമല തീർഥാടകരുടെ ജില്ലയിലെ പ്രധാന ഇടത്താവളമായ മിനിപമ്പയിലും തീർഥാടകരുടെ തിരക്കായിരിക്കും. തീർഥാടകർക്ക് വിരിവെക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതരസംസ്ഥാന ങ്ങളിൽനിന്നു ൾപ്പെടെ ആയിരക്കണക്കിനു തീർഥാടകരാണ് മണ്ഡല-മകരവിളക്ക് കാലത്ത് മിനിപമ്പയി ലെത്തുക. വിവിധ സർക്കാർ വകുപ്പുകളുടെ സേവനം ഇവിടെയുണ്ടാകും. മിനിപമ്പയിലെ ഇടത്താവളത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു. അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ മിനിപമ്പയിൽ അന്നദാനവും ഒരുക്കിയിട്ടുണ്ട്.

