പൊന്നാനി | 37-ാമത് പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊന്നാനി യു.ആർ.സി.യും വന്നേരിനാട് പ്രസ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനത്തിനും ഭിന്നശേഷി വിദ്യാർത്ഥികളുടെ മികവ് പ്രവർത്തനങ്ങളുടെ പ്രദർശനത്തിനും തുടക്കമായി.
പുതുപൊന്നാനി എം.ഐ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഒരുക്കിയ പവലിയനിൽ വിഷ്വൽ ആർട്ടിസ്റ്റ് താജ് ബക്കർ ഉദ്ഘാടനം നിർവഹിച്ചു. പൊന്നാനി ഉപജില്ലയിലെ വിദ്യാർത്ഥി കളുടെയും അധ്യാപകരുടെയും ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം ചൊവ്വാഴ്ചയും തുടരും.ചടങ്ങിൽ ബി.പി.സി. സി. റഫീഖ് അധ്യക്ഷത വഹിച്ചു. വി.പി. അബ്ദുൾ മനാഫ്, രമേശ് അമ്പാരത്ത്, ഫാറൂഖ് വെളിയങ്കോട്, പി.പി. ഷംസുദ്ദീൻ, പി.വി. ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.

