Breaking
Wed. Aug 5th, 2026

എരമംഗലത്ത് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

എരമംഗലം: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പി ടി മോഹനകൃഷ്ണന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗവര്‍ണര്‍ ഗോബാക്ക് മുദ്രാവാക്യങ്ങള്‍ നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ട്. കരിങ്കൊടിയുമായി ഗവര്‍ണറുടെ വാഹന വ്യൂഹത്തിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു പ്രതിഷേധക്കാര്‍.

രാവിലെ 11 മണിയ്ക്ക് നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാനായിരുന്നു ഗവര്‍ണര്‍ എത്തിയത്. കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നതിനെതിരെ മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് എസ്എഫ്‌ഐ നേരത്തെ പറഞ്ഞിരുന്നു. ബാനറുകള്‍ ഉര്‍ത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നതിനെതിരെ മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *