പൊന്നാനി: വിപ്ലവം ജ്വലിക്കുന്ന ഓർമകൾ പങ്കുവെയ്ക്കാൻ വർഷങ്ങൾക്കിപ്പുറം അവർ ഒത്തുകൂടി. 1987-ൽ ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ ഓർമകൾ പങ്കുവെയ്ക്കാനാണ് പഴയ പ്രവർത്തകർ ഒത്തുകൂടിയത്.
മനുഷ്യച്ചങ്ങലയുടെ പ്രചാരണാർഥമാണ് ഡി.വൈ.എഫ്.ഐ. മുൻകാലപ്രവർത്തകരുടെ സംഗമം ‘സമരം ഒരോർമ്മ’ സംഘടിപ്പിച്ചത്. സംഗമം എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉദ്ഘാടനം ചെയ്തു.
എ.വി. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ സി.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ഇ.വി. മോഹനൻ, ഇ. ബാലകൃഷ്ണൻ, യു.കെ. മുഹമ്മദ്, വി.എസ്. സുധർമൻ, കെ.പി. രാജൻ, പി. ജ്യോതി, അശോകൻ വെള്ളാനി, ശിവദാസ് ആറ്റുപുറം, അഡ്വ. ബിൻസി ഭാസ്‌കർ, കെ.പി. സുകേഷ് രാജ്, തേജസ് കെ. ജയൻ എന്നിവർ പ്രസംഗിച്ചു.