Breaking
Fri. Nov 20th, 2026

ജനകീയാസൂത്രണ പ്രവർത്തകർ നിളയോരത്ത് ഒത്തുകൂടി.

കുറ്റിപ്പുറം: മുൻകാല ജനകീയാസൂത്രണ പ്രവർത്തകരുടെ സംഗമം കുറ്റിപ്പുറം നിളയോരം പാർക്കിൽ നടന്നു. മുൻ മന്ത്രി ഡോ. തോമസ് ഐസക് ആമുഖപ്രഭാഷണം നടത്തി. കില മുൻ ഡയറക്ടർ ഡോ. ജോയ് ഇളമൺ ഭാവി പ്രവർത്തന നിർദേശങ്ങൾ അവതരിപ്പിച്ചു.

കെ. രാമദാസ്, ഇ. സിന്ധു, കെ. ജയകുമാർ എന്നിവർ സംസാരിച്ചു. ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ പങ്കാളികളായവരുടെ അനുഭവക്കുറിപ്പുകൾ പുസ്തകരൂപത്തിലാക്കുന്നതിന്റെ ഭാഗമായി സമാഹരിച്ച കുറിപ്പുകൾ ഡോ. തോമസ് ഐസക്കിന് കൈമാറി.

ജനകീയാസൂത്രണത്തിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച്, പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വി.ജി. മനമോഹന്റെ ഓർമയ്ക്കായി വെബ്‌സൈറ്റ് രൂപീകരിക്കാനും തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട സഹായങ്ങൾ നൽകുന്നതിനായി ഹെൽപ് ഡെസ്കും ആരംഭിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *