ഐ.എച്ച്.ആർ.ഡിയിൽ ഇന്റേൺഷിപ്പിനും അക്കാദമിക് പ്രോജക്ടിനും അപേക്ഷിക്കാം
ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസ് വിവിധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്കും അക്കാദമിക് പ്രോജക്ടിലേക്കും അപേക്ഷ ക്ഷണിച്ചു.
ഇന്റേൺഷിപ്പ് പ്രോഗ്രാം
ഡിസംബറിൽ ആരംഭിക്കുന്ന ഇന്റേൺഷിപ്പുകൾ താഴെ പറയുന്ന മേഖലകളിലാണ്:
– ഡേറ്റാ അനലിറ്റിക്സ്
– എ.ഐ ആൻഡ് റോബോട്ടിക്സ്
– ഐ.ഒ.ടി ആൻഡ് റോബോട്ടിക്സ്
– ഡേറ്റാ സയൻസ് യൂസിങ് പൈത്തൺ
– ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് യൂസിങ് പൈത്തൺ ജാംഗോ
താൽപര്യമുള്ളവർ “skillcentre.ihrd.ac.in” (https://skillcentre.ihrd.ac.in) വഴി രജിസ്റ്റർ ചെയ്യണം.
അക്കാദമിക് പ്രോജക്ട്
നവംബറിൽ ആരംഭിക്കുന്ന അക്കാദമിക് പ്രോജക്ടിലേക്ക് ബി.ടെക്, എം.ടെക്, ബി.എസ്.സി, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്:
9495069307, 8547005087, 8136882389, 0471 2550612

