Breaking
Fri. Nov 20th, 2026

ധനസഹായം: പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ അപേക്ഷിക്കാം.

2026–27 അധ്യയന വർഷം വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ ഒന്നാം വർഷ പ്രവേശനം നേടിയ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് ലാപ്ടോപ്പ് വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ, സർക്കാർ അംഗീകൃത കോളേജുകളിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.ടെക്, എം.ടെക്, എം.ബി.എ, എം.സി.എ, എൽ.എൽ.ബി, ബി.എസ്.സി, ബി.കോം, ബി.എ തുടങ്ങിയ വിവിധ കോഴ്സുകൾക്കും പി.എച്ച്.ഡി, എം.ഫിൽ, ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾക്കും പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ബി.ടെക് പ്രവേശനം നേടിയവർക്കും അർഹതയുണ്ട്.

ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് ലഭിക്കുന്നവരും കുടുംബ വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ കവിയാത്തവരുമായിരിക്കണം അപേക്ഷകർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, മറ്റ് ഏജൻസികൾ എന്നിവയിൽ നിന്ന് ഇതിനകം ലാപ്ടോപ്പ് വാങ്ങാൻ ധനസഹായം ലഭിച്ചവർക്ക് അപേക്ഷിക്കാനാവില്ല.

അർഹരായ വിദ്യാർഥികൾ 2027 മാർച്ച് 31-നകം “ഇ-ഗ്രാന്റ്സ് 3.0 വെബ്സൈറ്റ്” (https://egrantz.kerala.gov.in/) വഴി ഓൺലൈനായി അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ പട്ടികജാതി വികസന ഓഫീസ്, മലപ്പുറം
ഫോൺ: 0483 2734901

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *