Breaking
Fri. Nov 20th, 2026

കൃഷിക്ക് ധനസഹായം: ഡ്രാഗൺ ഫ്രൂട്ട് കർഷകർക്ക് ഹെക്ടറിന് 1.62 ലക്ഷം രൂപ വരെ.

ഡ്രാഗൺ ഫ്രൂട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹെക്ടറിന് 1.62 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.

കുറഞ്ഞത് 25 സെന്റ് മുതൽ പരമാവധി രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ള കർഷകർക്ക് അപേക്ഷിക്കാം. വ്യക്തിഗത കർഷകർ, കുടുംബശ്രീ, സ്വയംസഹായ സംഘങ്ങൾ (SHG), കർഷക ഉൽപാദക സംഘടനകൾ (FPO) എന്നിവർക്കും അപേക്ഷിക്കാം.

കയറ്റുമതി ലക്ഷ്യമിട്ടുള്ള മികച്ച കൃഷിരീതികളായ GAP സംബന്ധിച്ച് സൗജന്യ പരിശീലനവും നൽകും. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് മുൻഗണനയുണ്ട്.

അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.

ജില്ലാ ഹോർട്ടികൾച്ചറൽ മിഷൻ, മലപ്പുറം

Related Post

Leave a Reply

Your email address will not be published. Required fields are marked *