വളാഞ്ചേരി: വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ‘ഷെൽട്ടർ’ കുറ്റിപ്പുറം ഉപജില്ലയുടെ 11-ാം വാർഷിക സമ്മേളനം ജില്ലാ ഗവേണിങ് ബോഡിയംഗം വി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് സി.എസ്. ജ്യോതി അധ്യക്ഷയായി.
പി.വി. സുരേന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉപജില്ലാ സെക്രട്ടറി എം.എസ്. ശർമ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം. രവീന്ദ്രകുമാർ കണക്കും അവതരിപ്പിച്ചു.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മെറിറ്റ് അവാർഡ് ജേതാവ് എം. ബാലകൃഷ്ണൻ, വിരമിച്ചശേഷം പഠിച്ച് എൽ.എൽ.ബി ബിരുദം നേടിയ ജി. സുമ, എം.എസ്. ശർമ എന്നിവരെ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ. മുകുന്ദൻ ഭാവിപ്രവർത്തനങ്ങൾ വിശദീകരിച്ചു. അടാട്ട് ഗീത നന്ദി പറഞ്ഞു.
ഭാരവാഹികൾ: എം.എസ്. ശർമ (പ്രസിഡന്റ്), എൻ. ലൈല, സി.എസ്. ജ്യോതി, പി.വി. സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), അടാട്ട് ഗീത (സെക്രട്ടറി), കെ.പി. ചന്ദ്രിക, ടി. കോമളം, പി. സുഗണൻ (ജോയിന്റ് സെക്രട്ടറിമാർ), എം. രവീന്ദ്രകുമാർ (ട്രഷറർ).
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
