പൊന്നാനി: ആധുനിക ഫാസ്റ്റ് ഫുഡ്, ബേക്കറി സംസ്കാരങ്ങളിൽനിന്ന് കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി പരിച്ചകം എ.എം.എൽ.പി സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. വാർഡംഗം റജുല ഗഫൂർ അധ്യക്ഷയായി. പൊന്നാനി നൂൺ മീൽ ഓഫീസർ കെ. സന്ദീപ് മുഖ്യാതിഥിയായി.
എം.ടി.എ പ്രസിഡന്റ് കെ. തെസ്നി, പി.ടി.എ വൈസ് പ്രസിഡന്റ് കെ. സബീന, മാജിസ എം. അലി, കെ. ഷീജ, എം.വി. സുമൈറ എന്നിവർ സംസാരിച്ചു. വിവിധ മേളകളിൽ മികവുപുലർത്തിയ വിദ്യാർഥികളെ അനുമോദിച്ചു.
പ്രധാനാധ്യാപകൻ വി.കെ. ശ്രീകാന്ത് സ്വാഗതവും എസ്.ആർ.ജി കൺവീനർ ടി.ബി. ശിവജ നന്ദിയും പറഞ്ഞു.

