പാലത്തിലെ തകർന്ന കൈവരിയിലെ ഇരുമ്പ് പൈപ്പിലേക്ക് കാറിടിച്ചുകയറി.

കുറ്റിപ്പുറം: ആതവനാട് കാവുങ്ങൽ പാലത്തിലെ തകർന്ന കൈവരിയിലെ ഇരുമ്പ് പൈപ്പുകളിലേക്ക് കാർ ഇടിച്ചുകയറി. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. വളാഞ്ചേരിയിൽനിന്ന് കടുങ്ങാത്ത്കുണ്ടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

മുമ്പ് വാഹനമിടിച്ച് തകർന്ന കൈവരിയിലെ ഇരുമ്പ് പൈപ്പുകൾ പുറത്തേക്ക് തള്ളിനിന്നിരുന്നു. ഇതിലേക്ക് കാർ ഇടിച്ചുകയറിയതോടെ പൈപ്പുകൾ വാഹനത്തിനകത്തേക്ക് തുളച്ചുകയറി. കുട്ടികളടക്കം കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

വീതികുറഞ്ഞ പാലത്തിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാർ പുറത്തെടുക്കാനായത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *