ഹോട്ടൽ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ.

തിരൂർ: പയ്യനങ്ങാടിയിലെ ഹോട്ടൽ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ യുവാവിനെ തിരൂർ പൊലീസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി അമ്പാടി വീട്ടിൽ കാദർ ഷെരീഫ് (25) ആണ് പിടിയിലായത്.

ഹോട്ടലിൽ തുടർച്ചയായി മൂന്ന് ദിവസമായി മോഷണം നടന്നിരുന്നു. മോഷണം തടയുന്നതിനായി തിരൂർ പൊലീസ് നടത്തിയ രാത്രികാല പ്രത്യേക പട്രോളിങ്ങിനിടെയാണ് പ്രതിയെ പിടികൂടിയത്.

ഹോട്ടലിന്റെ പിൻവശത്തെ വാതിൽ കത്രിക ഉപയോഗിച്ച് തുറന്നാണ് ഇയാൾ അകത്തുകയറിയത്. പണം മോഷ്ടിച്ചതിന് പുറമെ ഐസ്ക്രീം ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും കഴിച്ചതായി പൊലീസ് പറഞ്ഞു.

പ്രതിക്കെതിരെ നിരവധി മോഷണക്കേസുകളുണ്ടെന്നും പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *