പൊന്നാനി: ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു. കുണ്ടുകടവ് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം കുറ്റിക്കാട് സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.എം. റാഫി അധ്യക്ഷനായി. പി. ഇന്ദിര, എം.കെ. സുരേഷ്, ശരജിത്, കെ.വി. സനോജ്, ഷിജുലേഷ്, വദൂദ് എന്നിവർ സംസാരിച്ചു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

