Breaking
Thu. Oct 1st, 2026

എടപ്പാൾ മാണൂരിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മണ്ണിനടയിൽ പെട്ടു ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം,’മണ്ണിനടില്‍ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു’അപകടം കൂറ്റൻ മതിൽ നിർമാണത്തിനിടെ

എടപ്പാൾ: മാണുരിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മണ്ണിനടയിൽ പെട്ടു.ബംഗാൾ സ്വദേശി സുജോൺ ആണ് മണ്ണിനടിയിൽ കുടുങ്ങിയത്.മാണൂർ നടക്കാവിൽ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിന് സമീപത്ത് നടക്കുന്ന കൂറ്റൻ മതിൽ നിർമാണത്തിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് തൊഴിലാളിയെ പുറത്തെടുത്തത്.

കുറ്റിപ്പുറം എസ്ഐ ശെല്‍വരാജ് പൊന്നാനി എസ്ഐ പ്രദീപ് എന്നിവരുടെ നേതൃത്വല്‍ പോലീസും പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലാണ് മണ്ണിനടിയില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *