വെളിയങ്കോട്: ഗ്രാമ പഞ്ചായത്തിലെ ജലജീവൻ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രവർത്തികളുടെ അവലോകന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസുവിൻ്റെ അധ്യക്ഷതയിൽ എരമംഗലം കിളിയിൽ പ്ലാസയിൽ വെച്ച് ചേർന്നു .
കുടിവെള്ളം ലഭ്യമാവുന്നതിന് വേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി പൊളിച്ച റോഡുകളുടെ അറ്റകുറ്റ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തതിൽ പൊതു ജനങ്ങളും , യാത്രക്കാരും വലിയ ദുരിതത്തിലാണെന്നും , എല്ലാ പരാതികളും ഗ്രാമ പഞ്ചായത്തിനാണെന്നും പ്രസിഡൻ്റ് യോഗത്തിൽ അറിയിച്ചു .
വാർഡ് മെമ്പർമാർ ഓരോ വാർഡിലേക്കും പ്രവൃത്തികളെ സംബന്ധിച്ചും , ഇനിയും ഗാർഹിക കണക്ഷനുകൾ നൽകാനുള്ളതിനെ കുറിച്ചും യോഗത്തിൽ അറിയിച്ചു . കൂടുതൽ കണക്ഷനുകൾ നൽകുന്നതിനും , നൽകിയ കണക്ഷനുകൾ പ്രധാന ലൈനിൽ ലിങ്കിംഗ് ചെയ്യുന്നതിനും , അധികമായി പൈപ്പ് ലൈൻ വങ്ങേണ്ടതുണ്ടന്നും പദ്ധതി വിശദീകരിച്ച് വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എകസിക്യൂട്ടീവ് എഞ്ചിനീയർ ഇ എസ് സന്തോഷ് കുമാർ യോഗത്തെ അറിയിച്ചു .
എരമംഗലം – കോതമുക്ക് റോഡിൻ്റെ പ്രവർത്തി എത്രയും വേഗത്തിൽ ആരംഭിക്കുവാനും , വാർഷിക പദ്ധതിയിൽ സ്പിൽ ഓവർ ആയ പ്രവർത്തികൾക്ക് മുൻതൂക്കം നൽകി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു .
അവലോക യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ് , ഗ്രാമ പഞ്ചായത്ത് അംഗം ഹുസ്സൈൻ പാടത്തക്കായിൽ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ. പ്രിയദർശിനി , വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീജിത് . സി എൽ – എസ്. ജി. ഡി. അസിസ്റ്റൻ്റ് എഞ്ചിനീയർ പ്രീത , ഓവർസിയർ സുരേഷ് , ജൂനിയർ സൂപ്രണ്ട് പത്മകുമാർ , പ്ലാൻ ക്ലാർക്ക് അഖിലേഷ് , തുടങ്ങിയവർ സംസാരിച്ചു . മിഡ്ലാൻ്റ് , പാട്ടത്തിൽ കൺസ്ട്ര ഡക്ഷൻ , സ്റ്റാർ കൺസ്ട്രഷൻ തുടങ്ങി കരാർ കമ്പിനികളെ പ്രതിനിധീകരിച്ച് ജംഷീർ , ഫവാദ് , സിദ്ധീഖ് , ബാവ , ഹുസ്സൈൻ , വാട്ടർ അതോറിറ്റി , ജെ .ജെ. എം. തുടങ്ങിയവയിലെ ജീവനക്കാർ യോഗത്തിൽ സംബന്ധിച്ചു .