എടപ്പാള്‍: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ.ഫാസിസ്റ്റു നയങ്ങൾക്കും അഴിമzതി വിലക്കയറ്റം ധൂർത്ത്,എന്നിവക്കുമെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ എടപ്പാളിലെ സ്വാഗത സംഘം ഓഫീസ് എ പി അനിൽ കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു..യുഡിഫ് ജില്ല ചെയർമാൻ പി ടി അജയ്‌മോഹൻ അധ്യക്ഷം വഹിച്ചു ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, കെ പി സി സി ജനറൽ സെക്രട്ടറി പി എ സലാം,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മൂ തൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ചുള്ളിയിൽ രവീന്ദ്രൻ എ. എം രോഹിത്, കാലടി പഞ്ചായത്ത് പ്രസിഡന്റ് കെജി ബാബു, മണ്ഡലം പ്രസിഡന്റ്മാർ, തുടങ്ങിയവർ പ്രസംഗിച്ചു.