മലപ്പുറം: വളാഞ്ചേരി ബസ് സ്റ്റാൻഡിൽ പത്ത് ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. പാലക്കാട് കൈപ്പുറം സ്വദേശിഅബ്ദുൾ റൗഫ് (43) ന്റെ പക്കൽനിന്നാണ് കുഴൽപണം പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വളാഞ്ചേരി എസ്ഐയും സംഘവും നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിതരണത്തിനാണ് പണം കൊണ്ടുവന്നത്. പ്രത്യേകം തയ്യാറാക്കിയ സഞ്ചിയിൽ ശരീരത്തിൽ കെട്ടിവെച്ചായിരുന്നു പണം കടത്തൽ.