Breaking
Thu. Oct 1st, 2026

ചങ്ങരംകുളം കല്ലുർമ്മയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം:കല്ലുർമ്മ തരിയത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പുത്തൻപള്ളി പെരുമ്പടപ്പ് പട്ടേരി കുന്ന് സ്വദേശി തൊഴുവാനൂർ വീട്ടിൽ ദിനേശ് (43) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിയിട്ട് അഞ്ചരയോടെയാണ് അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്നും ചിറവല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും ദിശ ബോർഡിലും ഇടിക്കുകയായിരുന്നു.

അപകടത്തിൽ തലക്കും, കാലിനും ഗുരുതര പരുക്ക് പറ്റിയ ദിനേഷിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. മാതാവ് അമ്മു. ഭാര്യ ഷിനി

Related Post

Leave a Reply

Your email address will not be published. Required fields are marked *