പൊന്നാനി : സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യയില്‍ 477 ാം റാങ്ക് നേടിയ ലക്ഷ്മി മേനോന്‍ മാറഞ്ചേരി പനമ്പാട് സ്വദേശിയാണ്. റിട്ടയേര്‍ഡ് അദ്ധ്യാപിക ലത, വിജയന്‍ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിജയമാത ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പത്താം ക്ലാസ്സ് വരെയും പ്ലസ്ടു ഐ എച്ച് ആര്‍ ഡി , പാലക്കാട് എന്‍ എസ് എസ് കോളേജില്‍ നിന്ന് എഞ്ചീനീയറിംഗ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
ആയൂര്‍വേദ ഡോക്ടറാണ് മൂത്ത സഹോദരി. മൂന്നാം ശ്രമത്തിലാണ് റാങ്ക് നേടിയത്. ചൈന്നെയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിയില്‍ എഞ്ചീനിയറായി ജോലി ചെയ്തു വരികയായിരുന്നു ലക്ഷ്മി. ജോലി രാജിവെച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം തുടങ്ങിയത്. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ്, ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസിലേയ്‌ക്കോ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണെങ്കിലും വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷ എഴുതി മെച്ചപ്പെട്ട ഫലത്തിനായുള്ള ശ്രമം തുടരും.