നാലു കേന്ദ്രങ്ങളിൽ പ്രകാശനം ചെയ്യപ്പെടുന്ന എം.എ. ഹസീബ് പൊന്നാനി എഴുതിയ ഹജ്ജോർമ്മകളിലൂടെ.. എന്ന യാത്രാവിവരണവും ഹജ്ജ് ഉംറ യാത്രികർക്കുള്ള കർമ്മസഹായികൂടിയായുള്ള പുസ്തകത്തിന്റെ എടപ്പാൾ മേഖലയിലെ പ്രകാശനം ഏപ്രിൽ 27- ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് പൊന്നാനി മഖ്ദൂം സയ്യിദ് എം.പി.എം.മുത്തുക്കോയ തങ്ങൾ എടപ്പാൾ എമിറേറ്റ്സ് മാളിലെ ബാൻക്വറ്റ് ഹാളിൽ വെച്ച് നിർവ്വഹിക്കും.

ഹജ്ജ് ഉംറ യാത്രികർക്ക് കൈപ്പുസ്തകമായും ദിശാസൂചികയായും ഉപകാരപ്പെടുന്ന പുസ്തകത്തിൽ ഹജ്ജുകാല അനുഭവങ്ങളും ദിഖ്‌റു ദുആകളും ചേർത്തിട്ടുള്ളതിനാൽ പഠിക്കുവാനും പരിചയപ്പെടാനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.

2022- ലെ ഹജ്ജനുഭവങ്ങളെ എയർപോർട്ട് മൂതൽ എയർപോർട്ടുവരെയുള്ള പൂർണ്ണമായ പാക്കേജു വിവരണമുള്ളതിനാൽ ഹജ്ജിനു പോകുന്ന ഏതൊരാൾക്കും ഒരു അമീറിന്റെ പുസ്തക സാന്നിദ്ധ്യമായി ഇതുപകരിക്കും.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് അവതാരിക എഴുതിയിട്ടുള്ളത്.
മുപ്പത്തിമൂന്ന് അദ്ധ്യായങ്ങളിലായി അനുഭവങ്ങളും കർമ്മവിധികളും പ്രാർത്ഥനകളും ഉൾക്കൊള്ളിച്ചുള്ള പുസ്തകത്തിന്റെ വില മൂന്നൂറ്‌ രൂപയാണ്.

പുസ്തകം ആവശ്യമുള്ളവർ 9349892387 വാട്സാപ്പ് നമ്പറിൽ സന്ദേശമയക്കുക.

Related Post

Leave a Reply

Your email address will not be published. Required fields are marked *