പൊന്നാനി: ഇന്ത്യയിലെ തല മുതിർന്ന നേതാവും കേരളത്തിലെ സാഹിത്യ-സാംസ്കാരിക രംഗത്തെ മഹാപ്രതിഭാശാലിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിൻ്റെ നാലാം ചരമവാർഷികദിനത്തിൽ വിവിധ പരിപാടികൾക്ക് ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി തുടക്കം കുറിച്ചു.
പാരിസ്ഥിതിക രംഗത്തുള്ള അദ്ദേഹത്തിൻ്റെ മികച്ച സംഭാവനകളെ മുൻനിർത്തി “വീരേന്ദ്രകുമാർ സ്മൃതി വൃക്ഷം” നട്ടുകൊണ്ട് ആർജെഡി സംസ്ഥാനകമ്മിറ്റി അംഗം കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.ടി.ബി. സമീർ,
ഇ.കെ. മൊയ്തുണ്ണി, ടി. ഷാനവാസ്,എൻ. ഹരിദേവ്,ബഷീർ കെ.പി എന്നിവർ സംസാരിച്ചു.മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു.