Breaking
Thu. Oct 1st, 2026

പുതുപൊന്നാനിയിൽ അഴിമുഖത്ത് വഞ്ചി മുങ്ങി കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി : പുതു പൊന്നാനിയിൽ വഞ്ചി മുങ്ങി കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.പൊന്നാനി കൊല്ലൻപടി സ്വദേശി തെരുവത്ത് വീട്ടിൽ അബുവിന്റെ മകൻ ഫൈസൽ (39)ന്റെ മൃതദേഹമാണ്  കാണാതായത്. തിങ്കളാഴ്ച കാലത്ത് പത്തരയോടെയാണ് പുതുപൊന്നാനി പാലത്തിന് സമീപത്ത് മണ്ണ് കയറ്റി വന്ന വഞ്ചി മറിഞ്ഞത്. വഞ്ചിയിലുണ്ടായിരുന്ന മൂന്ന് പേരിൽ രണ്ട് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും ഫൈസലിനെ കാണാതാവുകയായിരുന്നു. പൊലീസും മന്ത്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *