ചങ്ങരംകുളം: പെരുമുക്ക് ബി.ടി.എം.യു.പി സ്കൂളിനടുത്ത് താമസിച്ചിരുന്ന തണ്ടലായിൽ ദിനേശന്റെ ഭാര്യ അനിത ദിനേശൻ അന്തരിച്ചു. മുൻ പെരുമ്പടപ്പ് ബ്ളോക്ക് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു. സി.പി.ഐ.എം ആലംകോട് എൽ.സി മെമ്പർ,ആലംകോട് പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി അർബുധം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.