എരമംഗലം: പച്ചപ്പിനോടുള്ള സ്നേഹം കാരണം ആയിരത്തിലധികം മരങ്ങളും ഫലവൃക്ഷങ്ങളും വളര്‍ത്തി വെളിയങ്കോട് മടത്തിപറമ്പിലെ കരുമത്തില്‍ വാസു. മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതത്തിനു ശേഷമാണ് 3 ഏക്കര്‍ സ്ഥലത്ത് വാസു മരങ്ങള്‍ നടുന്നത്. ഫലവൃക്ഷങ്ങള് കായ്ച്ചു തുടങ്ങിയെങ്കിലും വില്‍പ്പന നടത്താറില്ല. തെങ്ങും കവുങ്ങും മാത്രം കൃഷി ചെയ്തിരുന്ന സ്ഥലത്താണ് ഇവയോടൊപ്പം 8 വര്‍ഷം മുന്‍പ് വിവിധ തരത്തിലുള്ള മരങ്ങള്‍ വളര്‍ത്താന്‍ തുടങ്ങിയത്.
മഹാഗണി തേക്ക്, മാവ്, ജാതി, രംബൂട്ടാന്‍, മാങ്കോസ്ടീന്‍ , മള്‍ബറി, ആപ്പിള്‍ ഡ്രാഗന്‍ ഫ്രൂട്ട്, അനാര്‍, നെല്ലി, ഞാവല്‍, മുട്ടപ്പഴം, പേര, അരിനെല്ലി, മുള്ളാത്ത, റൂബിക്ക, മുന്തിരി, ബട്ടര്‍ (അവക്കാഡോ) ലിച്ചി, പുലാസാന്‍, ഊദ്, പാഷന്‍ ഫ്രൂട്ട്, നോനി തുടങ്ങിയവയാണ് വാസു കൃഷി ചെയ്തു വരുന്നത്. മരങ്ങളുവേ കൂടെ കുരുമുളകും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും തോട്ടത്തില്‍ വളര്‍ത്തുന്നു. സംസ്ഥാനത്തെ വിവിധ നഴ്സറികളില്‍ നിന്ന് ചെടികള്‍ എത്തിച്ചാണ് വളര്‍ത്തുന്നത്.
122679