എടപ്പാൾ : 35 കിലോ ഭാരമുള്ള ഭീമൻ കേക്ക് മുറിച്ച് എടപ്പാളിൽ സമദാനിയുടെ വിജയാഘോഷം.യു.ഡി.എഫ് പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ്സ് ഥാനാർത്ഥി ഡോ: എം.പി അബ്ദുസമദ് സമദാനിയുടെ തിളിക്കമാർന്ന വിജയമാണ് ഭീമൻ കേക്ക് മുറിച്ച് നൂറുക്കണക്കിന് ആളുകൾക്ക് വിതരണം ആഘോഷിച്ചത്. തലമുണ്ട മേഘല മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയാണ് ഇരുപതിനായിരം രൂപയോളം വിലയുള്ള കേക്ക് നിർമ്മിച്ചത്.
കെ.പി മുഹമ്മദലിഹാജി കേക്ക് മുറിച്ച് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു വി.കെ.എ മജീദ് അദ്ധ്യക്ഷനായി അഡ്വ: എ.എം രോഹിത് മുഖ്യാതിഥിയായി. ഹാരിസ്. ടി, ഇ.പി രാജീവ്, എസ്.സുധീർ , സി. രവീന്ദ്രൻ , സിയാദ് കെ.വി ,കെ.പി ഖാദർ പാഷ, കെ.പി മുഹമ്മദ് കുട്ടി, അദീബ് എന്നിവർ സംസാരിച്ചു .
രാഹുൽ ഗാന്ധിയുടെയും പഴയ കാല മുസ്ലിം ലീഗ് നേതാക്കളായ ഖായിദേ മിലത്ത്, സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ, ഹൈദറലി തങ്ങൾ, സി.എച്ച് മുഹമ്മദ് കോയ , ഇ. അഹമ്മദ് സാഹിബ് എന്നിവരും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ പ്രസിഡൻറ് ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരുടെയും ഫോട്ടോകളും ഭീമൻ കേക്കിൽ ഉണ്ട് .