പൊന്നാനി: പൊന്നാനി പാക്കത്ത്പ്പറമ്പ് സ്വദേശി തെയ്യങ്ങാട്ടില്‍ ചന്ദ്രന്‍ എന്നവരുടെ മകന്‍ രാഹുല്‍ (22 ) ആണ് മരിച്ചത്. പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ നിന്നും തിരൂരിലേക്കുള്ള യാത്രക്കിടെ ആലത്തിയൂരില്‍ വെച്ച് രാഹുലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.