എരമംഗലം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ “തേൻ കനി” ഫലവർഗ ഉദ്യാന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി അയിനിച്ചിറ മുല്ലമാട് ബണ്ടിന്റെ വശങ്ങളിൽ ഫലവൃക്ഷ ചെടികൾ വച്ച് പിടിപ്പിച്ചു. പാടശേഖരങ്ങളിലേക്കുള്ള ട്രാക്ടർ, ലോറികൾ എന്നിവയുടെ ഗതാഗതം തടസ്സമില്ലാതെയാണ് ഇവ വച്ചുപിടിപ്പിക്കുന്നത്. പേര, കുള്ളൻ ഇനം മാവ്, ഞാവൽ, പന്തലിച്ചു വളരാത്ത കശുമാവ്, ചാമ്പ അടക്കമുള്ളവ നട്ടു വളർത്തി കായലോരം ഉദ്യാനമാക്കുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്.
മൂന്നു വർഷം തൊഴിലുറപ്പു തൊഴിലാളികൾ ഇവ സംരക്ഷിക്കും. കൂടാതെ പ്രാദേശിക ജനങ്ങളുടെ പരിചരണവും മോണിറ്ററിങ്ങും ഉറപ്പാക്കി ജനകീയമായി ഇവയെ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. പരിപാടി ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർമാരായ കെ സി ശിഹാബ്, പി അജയൻ, പി റംഷാദ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നിഷ വി വി, ലീന മുഹമ്മദലി, സുഹറ ഉസ്മാൻ, ബിഡിഒ കെ ജെ അമൽദാസ്, എഡിഎ വിനയൻ എം, ജോയിന്റ് ബിഡിഒ ചുമതലയുള്ള ടി ജമാലുധീൻ മാറഞ്ചേരി കൃഷി ഓഫീസർ, എഇ മാരായ തസ്‌കീൻ, ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.