Breaking
Sat. Jun 20th, 2026

കുറ്റിപ്പുറം : ദേശീയപാത 66 ആറുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പാലത്തിനു സമീപത്തായി നാലുവരിപ്പാതയുടെ വീതിയിൽനിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി.

പാലത്തിന്റെ ഉപരിതലത്തിൽ മഴവെള്ളം ഇറങ്ങാതിരിക്കാനായി ഉപയോഗിക്കുന്ന മാസ്റ്റിക് ആസ്ഫാൽട് ഷീറ്റ് ഒട്ടിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. മഴ കാര്യമായി ശമിക്കുകയാണെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ ടാറിങ് നടക്കും. പാലത്തിന്റെ പില്ലറുകളിലും അടിഭാഗത്തും പെയിന്റിങ് നടന്നു വരുകയാണ്.

പാലത്തിന്റെ ഇരുഭാഗത്തുമുള്ള നടപ്പാതകളുടെ വശങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കാനുമുണ്ട്. പാലത്തിന്റെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം മഴമൂലം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

മഴമൂലം മണ്ണ് എത്തിക്കാൻ കഴിയാത്തതാണ് നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കാരണം. 450മീറ്റർ നീളമുള്ള പാലത്തിന് 28 പില്ലറുകളും 29 മീറ്റർ വീതിയുമാണ് ഉള്ളത്. 26 മീറ്റർ വീതിയിൽ റോഡും ഇരുഭാഗത്തും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുമാണ് നിർമിച്ചിരിക്കുന്നത്. 2022 ഫെബ്രുവരി 12-നാണ് പുതിയ പാലത്തിന്റെ പില്ലറുകളുടെ പൈലിങ് ആരംഭിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *