പൊന്നാനി : മലപ്പുറത്തെ പെൺകുട്ടികൾ തട്ടം ഒഴിവാക്കുന്നത് സി.പി.എമ്മിന്റെ പുരോഗമനചിന്തയുടെ ഭാഗമാണെന്ന സംസ്ഥാന സെക്രട്ടേറിയറ്റംഗം അനിൽകുമാറിന്റെ പ്രസ്താവനയിൽ വനിതാലീഗ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അനിൽകുമാർ പൊതുവേദിയിൽ കേരളസമൂഹത്തോടു മാപ്പു പറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
പ്രതിഷേധസംഗമം വനിതാ ലീഗ് ജില്ലാസെക്രട്ടറി ഖദീജ മൂത്തേടത്ത് ഉദ്ഘാടനംചെയ്തു. പ്രകടനത്തിന് സീനത്ത്, പി. ബീവി, ആയിഷ ഹസ്സൻ, റഈസ അനീസ്, ഫാത്തിമ സജീർ തുടങ്ങിയവർ നേതൃത്വംനൽകി.