പൊന്നാനി : എടപ്പാൾ റോട്ടറി ക്ലബ്ബും എൻ.സി.സി. എം.ഇ.എസ്. പൊന്നാനി കോളേജും പ്രതീക്ഷ പാലിയേറ്റീവ് കെയറും സംഘടിപ്പിച്ച ലഹരിമുക്ത വിദ്യാലയം ബോധവത്കരണ കാമ്പയിൻ മുൻ ഡി.ജി.പി. ഋഷിരാജ് സിങ് ഉദ്ഘാടനംചെയ്തു. പ്രൊഫ. പി.പി. ഷാജിദ് അധ്യക്ഷതവഹിച്ചു. ദിലീപ്കുമാർ, ബി. ഹരികുമാർ, ഡോ. തൗഫീഖ് റഹ്‌മാൻ, പ്രൊഫ. എം. സബ്‌ന എന്നിവർ പ്രസംഗിച്ചു.