എരമംഗലം : പൈപ്പ് ലൈനിനുവേണ്ടി വീടുകൾക്കുമുന്നിൽ കുഴി എടുത്തതോടെ വെളിയങ്കോട് മുളമുക്ക് നിവാസികൾ ദുരിതത്തിൽ. വെളിയങ്കോട് പഞ്ചായത്തിലെ 4, 5 വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡിലാണ് 2 ആഴ്ച മുൻപ് പൈപ്പ് ലൈൻ കൊണ്ടുപോകാൻ വാട്ടർ അതോറിറ്റി കുഴി എടുത്തത്. വീതി കൂടിയ കുഴിയായതിനാൽ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കുടുംബങ്ങൾക്ക് റോഡിലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മഴ പെയ്തതോടെ റോഡ് ചെളിക്കുളമായിട്ടുണ്ട്. കുഴിയിൽ വീണ് അപകടവും പതിവാണ്. കുഴി നികത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വാട്ടർ അതോറിറ്റിക്ക് പരാതി നൽകി.