Breaking
Thu. Oct 1st, 2026

രക്തദാനം പുണ്യദാനം’സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ:വിദ്യാർത്ഥിത്വം സഹവർത്തിത്വം എന്നതിനപ്പുറം സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാൻ കൂടിയുള്ളതാണെന്ന ഓർമ്മപ്പെടുത്തലോടെ നാഷണൽ ഐ ടി ഐ നടുവട്ടവും ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമിറ്റിയും  സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് സെന്ററുമായി സഹകരിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

50 പേർ റജിസ്റ്റർ ചെയ്ത ക്യാമ്പിൽ 33 പേർ സന്നദ്ധ രക്തദാനം നിർവ്വഹിച്ചു. വിദ്യാർത്ഥി സമൂഹത്തിന് മാതൃകയായി 26 പേരാണ് തങ്ങളുടെ ആദ്യ രക്തദാനം നിർവ്വഹിച്ച് സന്നദ്ധ രക്തദാന രംഗത്തേക്ക് പുതിയതായി കടന്നുവന്നത്. ക്യാമ്പിന് ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി അംഗങ്ങളും ഐ ടി ഐ ഭാരവാഹികളും നേതൃത്വം നൽകി. ക്യാമ്പിന് മികച്ച സൗകര്യമൊരുക്കിയ ഐ ടി ഐ ക്യാമ്പസിന് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *